മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ ത​ക​ർ​ത്ത് ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 11 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ബം​ഗ​ളൂ​രു സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ർ: ബം​ഗ​ളൂ​രു 199/3 മും​ബൈ 188/9. ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി വ​നി​ത​ക​ൾ സ്മൃ​തി മ​ന്ദാ​ന (37 പ​ന്തി​ൽ 53) എ​ല്ലി​സ് പെ​റി പു​റ​ത്താ​കാ​തെ 49 റ​ൺ​സ് എ​ന്നി​വ​രു​ടെ പി​ൻ​ബ​ല​ത്തി​ൽ 199/3 എ​ന്ന കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി.

കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ക്രീ​സി​ലെ​ത്തി​യ മും​ബൈ​യ്ക്ക് 188 റ​ൺ​സ് എ​ടു​ക്കാ​നെ ക​ഴി​ഞ്ഞൊ​ള്ളു. നാ​റ്റ് സ്കൈ​വ​ർ 69 റ​ൺ​സ് നേ​ടി ടോ​പ് സ്കോ​റ​റാ​യി. അ​വ​സാ​നം സ​ജ​ന സ​ജീ​വൻ (23) പൊ​രു​തി നോ​ക്കി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല.

നാ​ല് ഓ​വ​റി​ൽ 26 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് നേ​ടി​യ ആ​ർ​സി​ബി താ​രം സ്‌​നേ​ഹ് റാ​ണ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.