കൊല്ലത്ത് അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം; 100 സിലിണ്ടറുകൾ പിടിച്ചെടുത്തു
Tuesday, March 11, 2025 6:18 PM IST
കൊല്ലം: കൊട്ടിയത്ത് അനധികൃതമായി പ്രവർത്തിച്ച ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിൽ നിന്നും നൂറിലേറെ സിലിണ്ടറുകൾ പിടികൂടി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ സ്ഥലത്തു നിന്ന് ഓടിരക്ഷപെട്ട മൂന്നുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ആയിരക്കണക്കിന് സിലിണ്ടറുകൾ നിറച്ചതിന്റെ തെളിവുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിൽ നിന്ന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിലേക്ക് ഗ്യാസ് മാറ്റുകയായിരുന്നു.
കൊല്ലം പട്ടത്താനം സ്വദേശിയായ അനിൽ സ്വരൂപ് എന്നയാളുടെ പേരിലുള്ള ലൈസൻസിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.