ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം; ബിജെപി - സിപിഎം പ്രവർത്തകർക്കെതിരെ കേസ്
Tuesday, March 11, 2025 4:48 PM IST
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ പോലീസിനെ ആക്രമിച്ച ബിജെപി - സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ണൂർ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സംഘർത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സിപിഎം - ബിജെപി സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ ആക്രമിച്ചെന്നാണ് കേസ്. കലശം കടന്നുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
തർക്കം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ നൂറോളം പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു.