കാർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Monday, February 24, 2025 4:14 AM IST
കണ്ണൂർ: ഓട്ടത്തിനിടെ കാർ കത്തി നശിച്ചു. പാൽച്ചുരം കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിലെ രണ്ടാം വളവിനു സമീപം ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു .
പനമരം ചെറുകാട്ടൂർ സ്വദേശി അജോയും ഭാര്യയും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. തീ ഉയരുന്നതു കണ്ട ഉടനെ ഇവർ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
സംഭവത്തെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു. പേരാവൂരിൽനിന്നു അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കാർ പൂർണമായി കത്തി നശിച്ചു.