തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ‍ അ​മ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ യു​ജി​സി ക​ര​ട് ക​ൺ​വെ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കു​ല​ർ സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​രു​ത്തി. യു​ജി​സി ക​ര​ടി​ന് "എ​തി​രാ​യ" എ​ന്ന പ​രാ​മ​ർ​ശം നീ​ക്കി, പ​ക​രം യു​ജി​സി റെ​ഗു​ലേ​ഷ​ൻ - ദേ​ശീ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​ൺ​വെ​ൻ​ഷ​ൻ എ​ന്നാ​ക്കി മാ​റ്റി.

സ​ർ​ക്കു​ല​ർ തി​രു​ത്ത​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് മാ​റ്റം. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക​റു​മാ​യി ഏ​റ്റു​മു​ട്ട​ലി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻ്റെ തീ​രു​മാ​നം.