ക​റാ​ച്ചി: 2025 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ. 50 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 320 റ​ൺ​സാ​ണ് ന്യൂ​സി​ല​ൻ​ഡ് എ​ടു​ത്ത​ത്.

സെ​ഞ്ചു​റി നേ​ടി​യ വി​ൽ യം​ഗി​ന്‍റെ​യും ടോം ​ലാ​ഥ​ത്തി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഗ്ലെ​ൻ ഫി​ലി​പ്പ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ എ​ടു​ത്ത​ത്. യം​ഗ് 107 ഉം ​ലാ​ഥം 118ഉം ​ഫി​ലി​പ്പ്സ് 61 ഉം ​റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ന​സീം ഷാ​യും ഹാ​രി​സ് റൗ​ഫും ര​ണ്ട് വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. അ​ബ്രാ​ർ അ​ഹ്‌​മ​ദ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.