പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്; അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ
Thursday, February 13, 2025 4:40 PM IST
പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. റാന്നി അങ്ങാടി സ്വദേശി ജയ്മോൻ ആണ് അറസ്റ്റിലായത്.
2024 സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജിൽ അമ്മയാണ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴി പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.
അറസ്റ്റിലായ ജയ്മോൻ മുൻപ് ഒരു കൊലപാതക കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.