സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; ബൈക്കില്‍ സഞ്ചരിച്ച സ്ത്രീയെ എടുത്തെറിഞ്ഞ് "പടയപ്പ'
Thursday, February 13, 2025 10:09 AM IST
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മൂന്നാറില്‍ കാട്ടാന പടയപ്പയുടെ ആക്രമണത്തിൽ അമ്മയും മകനും പരിക്കുകളോടെ രക്ഷപെട്ടു.
മറയൂരിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശികളായ ഡില്‍ജിയെയും മകന് ബിനിലിനെയുമാണ് പടയപ്പ ആക്രമിച്ചത്. ബുധനാഴ്ച രാത്രി ഒരു മണിയോടെ വാഗവരയിലാണ് സംഭവം.
ആനയെ കണ്ടതോടെ ഡില്‍ജിയും ബിനിലും ബൈക്ക് നിര്‍ത്തി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഡില്‍ജിയെ ആന എടുത്തെറിയുകയായിരുന്നു. ഇടുപ്പെല്ല് പൊട്ടിയ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.