കൊ​ല്ലം: റേ​ഷ​ൻ സ​മ​ര​ത്തി​ല്‍ നി​ന്നും വ്യാ​പാ​രി​ക​ൾ പി​ൻ​മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ജ​ന​ങ്ങ​ൾ​ക്ക് റേ​ഷ​ൻ കി​ട്ടു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​വ​രാ​ണ് ഗ​വ​ൺ​മെ​ന്‍റും ക​ച്ച​വ​ട​ക്കാ​രും.

ആ​വ​ശ്യ​ങ്ങ​ൾ ധാ​രാ​ളം ഉ​ണ്ടാ​കും. ഓ​രോ​ന്നാ​യി​ട്ടേ പ​രി​ഹ​രി​ക്കാ​ൻ പ​റ്റൂ. വ്യാ​പാ​രി​ക​ൾ ഉ​ന്ന​യി​ച്ച നാ​ല് ആ​വ​ശ്യ​ങ്ങ​ളി​ൽ മൂ​ന്ന് എ​ണ്ണ​വും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.

കേ​വ​ലം ക​ച്ച​വ​ട​ക്കാ​ർ മാ​ത്ര​മ​ല്ല. ലൈ​സ​ൻ​സി​ക​ളാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്കേ​ണ്ട​തെ​ന്നും അ​ത് കാ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ട​ക​ൾ അ​ട​ച്ചി​ട്ടാ​ൽ ബ​ദ​ൽ മാ​ർ​ഗം സ്വീ​ക​രി​ക്കു​മെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ​റ​ഞ്ഞു.