ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റി സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്രി​യ​ങ്ക ഗാ​ന്ധി എം​പി.

പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ൽ രാ​ധ​യെ കൊ​ല​പ്പെ​ടു​ത്തി​യ ക​ടു​വ​യെ വെ​ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ സ​മ​രം ശ​ക്തി​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് കെ.​എ​സ്. ദീ​പ ഐ​എ​ഫ്എ​സു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജ​നു​വ​രി​ൽ മാ​ത്രം നാ​ല്‌ മ​നു​ഷ്യ ജീ​വ​നു​ക​ളാ​ണ് വ​യ​നാ​ട്ടി​ൽ ന​ഷ്ട​പ്പെ​ട്ട​ത്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി കൊ​ല്ല​പ്പെ​ടു​ന്ന​തി​ലും കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തി​ലും ജ​ന​ങ്ങ​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.