പാ​ല​ക്കാ​ട് : നെ​ന്മാ​റ അ​യി​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. 2022 ൽ ​ര​ജി​സ്റ്റ൪ ചെ​യ്ത കേ​സി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വി.​വി​ജ​യ​ൻ, മു​ൻ സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വു​മാ​യ ക​ഴ​ണി​ച്ചി​റ രാ​ഘ​വ​ദാ​സ​ന്‍, മു​ൻ ജീ​വ​ന​ക്കാ​ര​ൻ വി​ത്ത​ന​ശേ​രി ന​ട​ക്കാ​വ് ര​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ക്ഷേ​പ​ക​രു​ടെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.