പാ​ല​ക്കാ​ട് : ക​ക്കാ​ട്ടി​രി​യി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ക​ക്കാ​ട്ടി​രി നേ​ർ​ച്ച കാ​ണാ​നെ​ത്തി​യ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.

കാ​റി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തോ​ടെ യാ​ത്ര​ക്കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​യ​ച്ചു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.