തുര്‍ക്കിയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; 66 മരണം
Tuesday, January 21, 2025 9:27 PM IST
അങ്കാര: തുര്‍ക്കിയിലെ ബഹുനില റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. 66 പേര് കൊല്ലപ്പെട്ടു. കര്‍ത്താല്‍കായയിലെ സ്കി റിസോര്‍ട്ടിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
12-ാം നിലയിലാണ് റിസോര്‍ട്ട് പ്രവർത്തിക്കുന്നത്. എന്നാൽ തീ പെട്ടെന്ന് മറ്റു നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവസമയത്ത് 234 അതിഥികളാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികൾ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ നിന്ന് രക്ഷപ്പെടാനായി ചിലർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.