ആർജെഡി എംപി സഞ്ജയ് യാദവിന് ഭീഷണി ഫോൺ കോൾ; 20 കോടി രൂപ നൽകണമെന്ന് ആവശ്യം
Monday, January 20, 2025 12:15 AM IST
പാറ്റ്ന: 20 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഭീഷണി ഫോൺ കോൾ ലഭിച്ചതായി ആരോപണം ഉന്നയിച്ച് എംപിയും ആർജെഡി നേതാവുമായ സഞ്ജയ് യാദവ്. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായി യാദവ് പറഞ്ഞു.
സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. "ശനിയാഴ്ച ഒരാളിൽ നിന്ന് എനിക്ക് പണം ഭീഷണി കോൾ ലഭിച്ചു. വിളിച്ചയാൾ 20 കോടി രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിളിച്ചയാൾ എന്നെ ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഞാൻ സചിവലയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി'. യാദവ് പിടിഐയോട് പറഞ്ഞു.
എന്നാൽ വിളിച്ചയാളുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സച്ചിവലയ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സഞ്ജീവ് കുമാർ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.