മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് മരണം
Sunday, January 19, 2025 7:32 PM IST
ചണ്ഡീഗഡ്: ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം. ഹരിയാനയിലെ ചർഖി ദാദ്രിയിലെ ബൈപാസിലുണ്ടായ അപകടത്തിൽ താരത്തിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരിച്ചത്.
ഇരുവരും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കാർ ഡ്രൈവറെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ പറഞ്ഞു.
പാരിസ് ഒളിമ്പിക്സിൽ രണ്ടു മെഡലുകൾ നേടിയ മനു ഭാക്കർ കഴിഞ്ഞയാഴ്ചയാണ് ഖേൽരത്ന പുരസ്കാരം ഏറ്റുവാങ്ങിയത്.