ക്വാ​ല​ലം​പൂ​ര്‍: അ​ണ്ട​ര്‍19 വ​നി​താ ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ക്ക് വി​ജ​യ​ത്തു​ട​ക്കം. വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രെ ഒ​മ്പ​തു വി​ക്ക​റ്റി​ന്‍റെ ത​ക​ർ​പ്പ​ൻ വി​ജ​യ​മാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ർ: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് 44/10(13.2) ഇ​ന്ത്യ 47/1. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ വി​ൻ​ഡീ​സ് 13.2 ഓ​വ​റി​ൽ 44 റ​ൺ​സി​ന് എ​ല്ലാ​വ​രും കൂ​ടാ​രം ക​യ​റി. കെ​നി​ക ക​സാ​ര്‍ (15), അ​സാ​ബി ക​ല​ണ്ട​ര്‍ (12) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് വി​ന്‍​ഡീ​സ് നി​ര​യി​ല്‍ ര​ണ്ട​ക്കം ക​ട​ന്ന​ത്.

മ​ല​യാ​ളി താ​രം വി.​ജെ.​ജോ​ഷി​ത​യു​ടെ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ ചെ​റി​യ സ്കോ​റി​ൽ ഒ​തു​ക്കി​യ​ത്. ജോ​ഷി​ത അ​ഞ്ചു റ​ൺ​സ് വി​ട്ടു കൊ​ടു​ത്ത് ര​ണ്ടു വി​ക്ക​റ്റ് നേ​ടി. പ​രു​ണി​ക സി​സോ​ഡി​യ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ 4.2 ഓ​വ​റി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. ഗൊ​ങ്കാ​ദി തൃ​ഷ​യു​ടെ (4) വി​ക്ക​റ്റ് ആ​ദ്യ ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ല്‍ ത​ന്നെ ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​മാ​ലി​നി ഗു​ണ​ല​ന്‍ (16), സ​നി​ക ച​ല്‍​കെ (18) എ​ന്നി​വ​ര്‍ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

മ​ത്സ​ര​ത്തി​ലു​ട നീ​ളം മി​ന്നും പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത മ​ല​യാ​ളി താ​രം ജോ​ഷി​ത​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കൂ​റ്റ​ന്‍ ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​യി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.