ഇ​സ്‌​ലാ​മാ​ബാ​ദ്: അ​ൽ-​ഖാ​ദി​ർ ട്ര​സ്റ്റ് അ​ഴി​മ​തി​ക്കേ​സി​ല്‍ പാ​ക്കി​സ്ഥാ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നും ഭാ​ര്യ ബു​ഷ്‌​റ ബീ​വി​ക്കും ത​ട​വ് ശി​ക്ഷ. ഇ​മ്രാ​ന്‍ ഖാ​ന് 14 വ​ര്‍​ഷ​വും ബു​ഷ്‌​റ ബീ​വി​ക്ക് ഏ​ഴു​വ​ര്‍​ഷ​വു​മാ​ണ് ഇ​സ്‌​ലാ​മാ​ബാ​ദി​ലെ അ​ഴി​മ​തി വി​രു​ദ്ധ കോ​ട​തി ശി​ക്ഷ​വി​ധി​ച്ച​ത്. വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ളാ​ൽ മൂ​ന്നു​ത​വ​ണ മാ​റ്റി​വ​ച്ച വി​ധി​യാ​ണ് ജ​ഡ്ജി നാ​സി​ര്‍ ജാ​വേ​ദ് റാ​ണ പ്ര​സ്താ​വി​ച്ച​ത്.

ഇ​മ്രാ​ൻ ഖാ​നും ബു​ഷ്റാ ബീ​വി​യും സ്ഥാ​പി​ച്ച അ​ൽ-​ഖാ​ദി​ർ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ഴി​മ​തി​ക്കേ​സ്. 2023 ഡി​സം​ബ​റി​ല്‍ നാ​ഷ​ണ​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ​യാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രെ കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്. അ​ല്‍ ഖാ​ദി​ര്‍ സ​ര്‍​വ്വ​ക​ലാ​ശാ​ല സ്ഥാ​പി​ച്ച​തി​ല്‍ പൊ​തു ഖ​ജ​നാ​വി​ന് അ​യ്യാ​യി​രം കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കേ​സ്.

ഇ​മ്രാ​നും ബു​ഷ്റ​യും മ​റ്റ് ആ​റു പേ​രു​മാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​രു​വ​രും ഒ​ഴി​കെ​യു​ള്ള​വ​ര്‍ വി​ദേ​ശ​ത്ത് ആ​യ​തി​നാ​ല്‍ വി​ചാ​ര​ണ ന​ട​ത്തി​യി​ട്ടി​ല്ല. 200 ഓ​ളം കേ​സു​ക​ളി​ൽ കു​റ്റാ​രോ​പി​ത​നാ​യ ഇ​മ്രാ​ൻ ഖാ​ൻ, 2023 ഓ​ഗ​സ്റ്റ് മു​ത​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ക​യാ​ണ്.