ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
Friday, January 17, 2025 7:52 AM IST
പത്തനംതിട്ട: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർഥികൾ വിനോദയാത്രയ്ക്ക് പോയ ബസാണ് കടമ്പനാട് കല്ലുകുഴിയിൽ അപകടത്തിൽപ്പെട്ടത്.
49 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് ഒരുവശത്തേക്ക് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.