ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തും: മനോഹർ ലാൽ ഖട്ടാർ
Wednesday, January 15, 2025 8:54 PM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ ബിജെപി വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് കേന്ദ്ര മന്ത്രിയും ഹരിയാൻ മുൻ മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടാർ. 10 വർഷം നീണ്ട ഗ്രഹണത്തിൽ നിന്ന് ഡൽഹിയെ മോച്ചിപ്പിക്കുമെന്നും അദ്ദഹം പറഞ്ഞു.
"ആംആദ്മി പാർട്ടിയുടെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. അവർ അഴിമതി സർക്കാരാണ്. ജനങ്ങൾ ബിജെപിക്ക് അനുകൂലമായി വിധിയെഴുതാൻ കാത്തിരിക്കുകയാണ്. അതിനാൽ തന്നെ ബിജെപി തന്നെ ഡൽഹിയിൽ അധികാരത്തിലെത്തും.'-മനോഹർ ലാൽ ഖട്ടാർ.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.