പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
Wednesday, January 15, 2025 8:15 PM IST
കൊച്ചി: ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് നടത്തി കേരള ബ്ലാസ്റ്റേഴ്സ്. മോണ്ടിനെഗ്രിൻ മിഡ്ഫീൽഡർ ഡുഷാൻ ലഗേറ്ററിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.
ഹംഗേറിയൻ ക്ലബ് ഡെബ്രെസെനി വിഎസ്സിയിൽ നിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 29 കാരനായ ലഗേറ്റർ ഡിഫൻസീവ് മിഡ്ഫീൽഡറായാണ് കളിക്കാറുള്ളത്.
2020മുതൽ മോണ്ടിനെഗ്രിൻ ദേശീയ ടീമിൽ അംഗമാണ് ലഗേറ്റർ. മോണ്ടിനെഗ്രിൻ ക്ലബായ എഫ്കെ സുറ്റ്ജെസ്കയിൽ കരിയർ തുടങ്ങിയ ലഗേറ്റർ ബെലാറസ്, കസാഖിസ്ഥാൻ, ഹംഗറി എന്നിവിടങ്ങളിലെ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.
ആദ്യമത്സരങ്ങളിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് മികച്ച താരങ്ങളെ ടീമിലെത്തിക്കമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു.