കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സ്വ​ർ​ണ​വി​ല വീ​ണ്ടും മു​ക​ളി​ലേ​ക്ക്. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 58,720 രൂ​പ​യി​ലും ഗ്രാ​മി​ന് 7,340 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് അ​ഞ്ചു​രൂ​പ വ​ർ​ധി​ച്ച് 6,050 രൂ​പ​യി​ലും പ​വ​ന് 40 രൂ​പ വ​ർ​ധി​ച്ച് 48,400 രൂ​പ​യി​ലു​മെ​ത്തി.

തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചു​ദി​വ​സ​ത്തെ മു​ന്നേ​റ്റ​ത്തി​ന് ശേ​ഷം ചൊ​വ്വാ​ഴ്ച താ​ഴെ​വീ​ണ സ്വ​ർ​ണ​വി​ല​യാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ നി​ര​ക്കി​ലേ​ക്ക് തി​രി​കെ​യെ​ത്തി​യ​ത്. ര​ണ്ടാ​ഴ്ച കൊ​ണ്ട് 1,500 രൂ​പ​യി​ലേ​റെ വ​ര്‍​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച 80 രൂ​പ​യു​ടെ ഇ​ടി​വ് സം​ഭ​വി​ച്ച​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. ഇ​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം സ്വ​ര്‍​ണ​വി​ല ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് വീ​ണ്ടും 58,000ന് ​മു​ക​ളി​ല്‍ എ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച 58,720 രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി.

ഡി​സം​ബ​ർ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് വി​ല കൂ​ടി​യും കു​റ​ഞ്ഞും നി​ന്നു. 11ന് 58,280 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ആ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 20 ന് 56,320 ​രൂ​പ​യാ​യി താ​ഴ്ന്ന​താ​ണ് ഡി​സം​ബ​ർ മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​രം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ച്ച​ത്.