വിശ്വാമില്ലെങ്കിൽ എന്തിന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു?; മന്ത്രി വി.എൻ. വാസവനെതിരെ കെ. സുരേന്ദ്രൻ
Wednesday, January 15, 2025 12:58 AM IST
തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ മകര വിളക്ക് ദിനത്തിൽ അയ്യപ്പന് മുന്നിൽ ദേവസ്വം മന്ത്രി കൈ കൂപ്പാതെ നിന്നതിനെതിരെയാണ് സുരേന്ദ്രന്റെ വിമർശനം.
ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. അയ്യപ്പനുമുന്നിൽ ഒന്നു കൈകൂപ്പാൻ പോലും തയാറാവാത്ത വാസവൻ ദേവസ്വം മന്ത്രിയായിരിക്കാൻ ഒട്ടും യോഗ്യനല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.
മന്ത്രി വി.എൻ. വാസവൻ അയ്യപ്പഭക്തരെ അപമാനിച്ചെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ട് സന്നിധാനത്തിന് മുന്നിൽ നിന്നതിനെ ധിക്കാരം എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് കെ. സുരേന്ദ്രൻ ചോദിച്ചു.
ഒരു വിശ്വാസവുമില്ലെങ്കിൽ പിന്നെയെന്തിന് ഉടുത്തൊരുങ്ങിച്ചെന്ന് ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും ആ വകുപ്പ് കടന്നപ്പള്ളിക്കോ ഗണേഷ്കുമാറിനോ നൽകിക്കൂടെയെന്നും അദ്ദേഹം ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം