വാഹനാപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Tuesday, January 14, 2025 11:49 PM IST
കൊച്ചി: പെരുമ്പാവൂരിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. എംസി റോഡിൽ കാഞ്ഞിരക്കാട് വച്ചുണ്ടായ അപകടത്തിൽ ബംഗളൂരു ബിഡിഎസ് നഗർ സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.
പ്രവീൺ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിൽ ഇടിച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആംബുലൻസിന് അടിയിലേക്ക് വീഴുകയായിരുന്നു. പ്രവീൺ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.