പാ​ല​ക്കാ​ട്: വീ​ട് ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​തി​ന് പി​ന്നാ​ലെ തീ​കൊ​ളു​ത്തി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. പ​ട്ടാ​മ്പി കി​ഴാ​യൂ​ർ യു​പി സ്കൂ​ളി​നു സ​മീ​പം കി​ഴ​ക്കേ​പ്പു​ര​യ്ക്ക​ൽ ഉ​ദ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ ജ​യ(47)​യാ​ണു ജ​പ്തി ന​ട​പ​ടി​ക്കി​ടെ ദേ​ഹ​ത്തു മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

എ​ൺ​പ​തു ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ഇ​വ​രെ ആ​ദ്യം പ​ട്ടാ​മ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു.

2015-ൽ ​ഷൊ​ർ​ണൂ​ർ അ​ർ​ബ​ൻ ബാ​ങ്കി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ ഇ​വ​ർ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ലേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ കു​ടി​ശി​ക​യാ​യി.

തു​ക തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ് സ​ഹി​തം ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജ​യ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സും പ​ട്ടാ​മ്പി ത​ഹ​സി​ൽ​ദാ​റും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്പി​ച്ചു. ജ​യ​യ്ക്കു ര​ണ്ടു മ​ക്ക​ളു​ണ്ട്.