ക​ണ്ണൂ​ര്‍: പെ​രി​യ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷ ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ച​ത് സി​ബി​ഐ​ക്കു​ള്ള തി​രി​ച്ച​ടി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ജ​യ​രാ​ജ​ന്‍.

വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ക്കാ​രും വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളും സി​പി​എ​മ്മി​നെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​യ്ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു. സി​പി​എ​മ്മി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്താ​നു​ള​ള രാ​ഷ്ട്രീ​യ ദൗ​ത്യ​മാ​ണ് കേ​സി​ല്‍ സി​ബി​ഐ നി​ര്‍​വ​ഹി​ച്ച​തെ​ന്നും പി.​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ജ​യി​ൽ മോ​ചി​ത​രാ​യ പെ​രി​യ കേ​സി​ലെ പ്ര​തി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

മു​ന്‍ എം​എ​ല്‍​എ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍ മ​ണി​ക​ണ്ഠ​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ഭാ​സ്ക​ര​ൻ വെ​ളു​ത്തോ​ളി എ​ന്നീ പ്ര​തി​ക​ളാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ജ​യി​ലി​ന് പു​റ​ത്ത് ക​ണ്ണൂ​രി​ലെ സി​പി​എം നേ​താ​ക്ക​ള്‍ വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. ര​ക്ത​ഹാ​ര​മ​ണി​യി​ച്ചും വ​ലി​യ ആ​ര​വ​ങ്ങ​ളോ​ടെ​യു​മാ​ണ് നാ​ല് പേ​രെ​യും പാ​ര്‍​ട്ടി സ്വീ​ക​രി​ച്ച​ത്.