ഓ​ക്‍​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡ് വെ​ടി​ക്കെ​ട്ട് ബാ​റ്റ​ർ മാ​ർ​ട്ടി​ൻ ഗ​പ്റ്റി​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ചു. അ​തേ​സ​മ​യം, ട്വ​ന്‍റി20 ലീ​ഗു​ക​ളി​ൽ തു​ട​രു​മെ​ന്ന് 38കാ​ര​നാ​യ താ​രം അ​റി​യി​ച്ചു. ത​ന്‍റെ ക​രി​യ​റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നാ​യി 23 സെ​ഞ്ചു​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 12,000 റ​ണ്‍​സ് ഗ​പ്റ്റി​ല്‍ നേ​ടി​യി​ട്ടു​ണ്ട്.

198 ഏ​ക​ദി​ന​ങ്ങ​ളി​ൽ 18 സെ​ഞ്ചു​റി​ക​ളും 50 അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മ​ട​ക്കം 41.73 ശ​രാ​ശ​രി​യി​ൽ 7346 റ​ൺ​സാ​ണ് ഗ​പ്റ്റി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 18 സെ​ഞ്ചു​റി​ക​ളും 39 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഏ​ക​ദി​ന​ത്തി​ൽ ഇ​ര​ട്ട ശ​ത​കം നേ​ടി​യ ആ​ദ്യ ന്യൂ​സി​ല​ൻ​ഡ് താ​ര​വു​മാ​ണ്. ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്‌​കോ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡ് താ​ര​ത്തി​ന്‍റെ പേ​രി​ലാ​ണ്.2015 ലോ​ക​ക​പ്പി​ലെ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രെ പു​റ​ത്താ​കാ​തെ 237 റ​ണ്‍​സ് താ​രം അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു.

2009 നും 2016​നു​മി​ട​യി​ൽ 47 ടെ​സ്റ്റു​ക​ളി​ൽ ന്യൂ​സി​ല​ൻ​ഡി​നാ​യി പാ​ഡ​ണി​ഞ്ഞ താ​രം 29.38 ശ​രാ​ശ​രി​യി​ൽ 2586 റ​ൺ​സാ​ണ് നേ​ടി​യ​ത്. മൂ​ന്നു സെ​ഞ്ചു​റി​ക​ളും 17 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

122 ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി കി​വീ​സി​നാ​യി 31.81 ശ​രാ​ശ​രി​യി​ൽ 3531 റ​ൺ​സും നേ​ടി. നി​ല​വി​ല്‍ ട്വ​ന്‍റി20​യി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​ര​മാ​ണ് ഗ​പ്റ്റി​ല്‍. ര​ണ്ടു സെ​ഞ്ചു​റി​ക​ളും 20 അ​ർ​ധ​സെ​ഞ്ചു​റി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.