ഗുജറാത്തിലെ വൽസഡിൽ വെയൽ ഹൗസിൽ വൻ തീപിടിത്തം
Thursday, January 9, 2025 4:45 AM IST
വഡോദര: ഗുജറാത്തിലെ വൽസഡിൽ വെയൽ ഹൗസിൽ വൻ തീപിടിത്തം. ബുധനാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
ഡുംഗ്ര ഫലിയ പ്രദേശത്തെ വെയൽ ഹൗസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.
തീപിടിത്തത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.