മാ​ന​ന്ത​വാ​ടി: മെ​ത്താ​ഫി​റ്റ​മി​ന്‍ ക​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​ന് ഒ​രു വ​ര്‍​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി ക​ച്ചേ​രി​പ്പ​ടി ക​ണ്ണാ​ട്ടി​പ്പ​ടി അ​വു​ഞ്ഞി​ക്കാ​ട​ന്‍ ഷി​ബി​നെ (24) ആ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഒ​രു വ​ർ​ഷം ത​ട​വി​ന് പു​റ​മെ പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം കൂ​ടി ഇ​യാ​ള്‍ അ​ധി​ക​മാ​യി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ക​ല്‍​പ്പ​റ്റ അ​ഡ്‌​ഹോ​ക്ക്-​ര​ണ്ട് കോ​ട​തി ജ​ഡ്ജ് വി. ​അ​ന​സ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സി​ൽ നാ​ല് വ​ർ​ഷം മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റെ​യി​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​യി​രു​ന്ന ടി. ​ഷ​റ​ഫു​ദ്ദീ​നും സം​ഘ​വു​മാ​ണ് ഷി​ബി​നെ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി പി​ടി​കൂ​ടി​യ​ത്.