മൈ​സൂ​രു: മൂ​ന്നാം ക്ലാ​സു​കാ​രി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. മൈ​സൂ​രു ചാ​മ​രാ​ജ​ന​ഗ​റി​ലെ സ്വ​കാ​ര്യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി തേ​ജ​സ്വി​നി ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് സ്‌​കൂ​ളി​ല്‍​വ​ച്ച് കു​ട്ടി പെ​ട്ടെ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ട്ടി​ക്ക് പെ​ട്ടെ​ന്ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​താ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.