പ്രതിഭയുടെ മകൻ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാൻ സജി ചെറിയാന് നാണമില്ലേയെന്ന് ശോഭാ സുരേന്ദ്രൻ
Tuesday, January 7, 2025 12:58 AM IST
കായംകുളം: പ്രതിഭ എംഎൽഎയുടെ മകൻ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാൻ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. മകൻ പോകുന്നിടത്തെല്ലാം അമ്മയ്ക്ക് പോകാനാവുമോയെന്നും ശോഭ ചോദിച്ചു.
പ്രതിഭയുടെ മകൻ കേസിൽ പെട്ടാൽ അമ്മയാണോ ഉത്തരവാദി. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കായംകുളത്ത് ബിജെപി പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും, എഫ്ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളതെന്ന് മന്ത്രി പറഞ്ഞിരുന്നു. താനും പുകവലിക്കാറുണ്ട്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ല. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാൻ ചോദിച്ചിരുന്നു.
ഇനി പ്രതിഭയുടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. മകൻ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. പ്രതിഭ എംഎൽഎയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നൽകേണ്ടയെന്നും സജി ചെറിയാൻ പ്രതികരിച്ചിരുന്നു.