അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​രി​ച​യ​പ്പെ​ട്ട അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ16​കാ​ര​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു.

ആ​ര​വ​ല്ലി ജി​ല്ല​യി​ലെ ധ​ന്സു​ര ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള 10വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി.

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ഇ​രു​വ​രും സൗ​ഹൃ​ദ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​ച്ചാ​ണ് കു​ട്ടി​യെ പ്ര​തി പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യെ മെ​ഹ്‌​സാ​ന​യി​ലെ ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക്കെ​തി​രെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.