തൃശൂർ വലപ്പാട് യുവാവിന് കുത്തേറ്റു
Saturday, January 4, 2025 11:55 PM IST
തൃശൂർ : വലപ്പാട് എടമുട്ടത്ത് യുവാവിന് കുത്തേറ്റു. കഴിമ്പ്രം തവളക്കുളം സ്വദേശി അഖിൽ (31) നാണ് കുത്തേറ്റത്.
എടമുട്ടം സെന്ററിന് പടിഞ്ഞാറ് സൊസൈറ്റിക്കടുത്ത് വച്ചാണ് കുത്തേറ്റത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.
കുടുംബ വഴക്കാണ് കത്തിക്കുത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലപ്പാട് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി.