വല്ലപ്പുഴയിൽനിന്ന് കാണാതായ 15 കാരിയെ ഗോവയിൽനിന്ന് കണ്ടെത്തി
Saturday, January 4, 2025 9:25 PM IST
പാലക്കാട്: വല്ലപ്പുഴയിൽനിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി. ഗോവയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി നിലവിൽ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. കൂട്ടിയെ കാണാതായി ആറ് ദിവസത്തിനു ശേഷമാണ് ഗോവയിൽനിന്ന് കണ്ടെത്തിയത്.
നേരത്തേ കുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ഇയാളുടെ രേഖാചിത്രം പുറത്തുവിട്ടത്.