ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ടോട്ടനത്തിനെ വീഴ്ത്തി ന്യൂകാസിൽ
Saturday, January 4, 2025 8:24 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിനെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയിച്ചത്.
ടോട്ടനമാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. നാലാം മിനിറ്റിൽ ഡൊമിനിക് സോളങ്കെ നേടിയ ഗോളിലാണ് ടോട്ടനം മുന്നിലെത്തിയത്.
എന്നാൽ ആറാം മിനിറ്റിൽ അന്തോണി ഗോർഡൺ ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. അലക്സാണ്ടർ ഐസകാണ് ന്യൂകാസിലിനായി വിജയഗോൾ നേടിയത്.
വിജയത്തോടെ ന്യൂകാസിലിന് 35 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ന്യൂകാസിൽ യുണൈറ്റഡ്.