തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ ബസിന് സൈഡ് കൊടുത്തില്ല; കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു
Saturday, January 4, 2025 7:38 PM IST
തൃശൂര്‍: ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. തൃശൂർ പൂങ്കുന്നത്ത് ആണ് സംഭവം. കൊല്ലം സ്വദേശി ജിബിന്‍ ബാബു (27) വിനാണ് പരിക്കേറ്റത്.
ട്രിച്ചിയില്‍ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെഎസ്ആര്‍ടിസി ബസ് വഴി കൊടുത്തില്ലെന്ന് ആരോപിച്ചാണ് മർദനം. മിനി ബസില്‍ കെഎസ്ആര്‍ടിസി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
തുടർന്ന് അയ്യപ്പ ഭക്തർ കെഎസ്ആർടിസി ബസിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ശേഷം ഡ്രൈവറുമായി തർക്കത്തിൽ ഏർപ്പെടുകയും ഇയാളെ വലിച്ച് പുറത്തിട്ട് മർദിക്കുകയുമായിരുന്നു .
രണ്ട് മിനി ബസുകളും പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഡ്രൈവറെ മര്‍ദിച്ച മൂന്ന് അയ്യപ്പഭക്തര്‍ക്കതിരെ കേസെടുത്തിട്ടുണ്ട്.