കൊച്ചിയിൽ ഫ്ലവർഷോയ്ക്കിടെ പലകയില്‍ തെന്നിവീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു
Friday, January 3, 2025 12:07 AM IST
കൊച്ചി: മറൈന്‍ഡ്രൈവിൽ ഫ്ലവർഷോയ്ക്കിടെ പലകയില്‍ തെന്നിവീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞു. കടവന്ത്ര സ്വദേശിനി ബിന്ദു ജോസിനാണ് പരിക്കേറ്റത്.
ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഫ്ലവർഷോ നടക്കുന്ന സ്ഥലത്ത് വെള്ളം വീണ് ചെളി നിറഞ്ഞിരുന്നതിനാല്‍ അതിന് മുകളില്‍ പ്ലൈവുഡ് പലകകള്‍ സ്ഥാപിച്ചിരുന്നു.
ഈ പ്ലൈവുഡ് പലകയില്‍ ഇവർ തെന്നിവീഴുകയായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫ്ലവർഷോ നിര്‍ത്തിവെച്ചു.
അപകടത്തിന് കാരണം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് ഇവരുടെ ഭര്‍ത്താവ് ആരോപിക്കുന്നത്. ആംബുലന്‍സ് സഹായം തേടിയെങ്കിലും അവിടെ അത്തരത്തിലുള്ള സേവനം ലഭ്യമായിരുന്നില്ലെന്നും ഭര്‍ത്താവ് പറയുന്നു.