ബിജെപി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ്; കേരളത്തിന്റെ ചുമതല കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിക്ക്
Thursday, January 2, 2025 10:53 PM IST
ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിന് വിവിധ സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിന് നേതാക്കളെ നിശ്ചയിച്ചു. ബിജെപി കേന്ദ്ര നേതൃത്വമാണ് നേതാക്കളെ ഇതിനായി ചുമതലപ്പെടുത്തിയത്.
കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് കേരളത്തിന്റെ ചുമതല. അതേസമയം മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി.
ഡൽഹിയിൽ ആയിരുന്നു കൂടിക്കാഴ്ച്ച. കേരളത്തിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച.