ന്യൂ​ഡ​ല്‍​ഹി: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ ആ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച്ച.

സ​ര്‍​ദാ​ര്‍ വ​ല്ല​ഭാ​യ് പ​ട്ടേ​ലി​ന് ശേ​ഷം ഭാ​ര​തം ക​ണ്ട ഏ​റ്റ​വും ക​രു​ത്ത​നാ​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ഡ​ല്‍​ഹി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ച​താ​യി ശോ​ഭ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. കൂ​ടി​ക്കാ​ഴ്ച കേ​ര​ള​ത്തി​ലെ ബി​ജെ​പി​യെ പ്ര​തീ​ക്ഷി​ച്ച ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ത​നി​ക്ക് കൂ​ടു​ത​ല്‍ ആ​ത്മ​വി​ശ്വാ​സ​വും ദൃ​ഢ​നി​ശ്ച​യ​വും പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​താ​യി​രു​ന്നു​വെ​ന്നും ശോ​ഭ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ബിജെപി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശോ​ഭാ സു​രേ​ന്ദ്ര​നെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന സൂ​ച​ന​ക​ള്‍​ക്കി​ടെ​യാ​ണ് അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച.