കൊ​ച്ചി: സീ​രി​യ​ല്‍ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ന​ട​ന്‍​മാ​രാ​യ ബി​ജു സോ​പാ​നം, എ​സ്.​പി. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ ഇ​ന്‍​ഫോ പാ​ര്‍​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ രൂ​പം​കൊ​ണ്ട പ്ര​ത്യേ​ക അ​ന്വേ​ഷ സം​ഘ​ത്തി​നോ​ടാ​ണ് ന​ടി പീ​ഡ​ന വി​വ​രം പ​ങ്കു​വ​ച്ച​ത്. എ​സ്ഐ​ടി​യു​ടെ നി​ര്‍​ദേ​ശം പ്ര​കാ​രം ഇ​ന്‍​ഫോ പാ​ര്‍​ക്ക് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.