വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 30 പവന് മോഷ്ടിച്ചു
Thursday, December 26, 2024 8:29 PM IST
തൃശൂർ: കുന്നംകുളത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. കുന്നംകുളം - തൃശൂർ റോഡിൽ വാട്ടർ അഥോറിറ്റി ഓഫീസിന് മുന്നിലുള്ള ശാസ്ത്രി നഗറിലെ റിട്ട. അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടന്നത്.
ബുധനാഴ്ച അര്‍ധരാത്രിയിൽ നടന്ന മോഷണത്തിൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 പവൻ സ്വര്‍ണമാണ് നഷ്ടമായത്. സംഭവ സമയത്ത് പ്രീത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബന്ധുവീട്ടിൽ പോയിരുന്ന ഇവരുടെ മകൻ കാർത്തിക് ഇന്ന് രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ പിൻ വശത്തെ വാതിൽ പൊളിച്ച നിലയിലാണ്. താഴത്തെ മുറികളിലെ അലമാരകളും മുകളിലെ മുറികളിലെ അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി.