മകരവിളക്ക് മഹോത്സവം; ശബരിമല നട 30ന് തുറക്കും
Thursday, December 26, 2024 8:09 PM IST
പത്തനംതിട്ട: മണ്ഡല കാലത്തിന് പരിസമാപ്തി കുറിച്ച് ഇന്ന് ശബരിമല നട അടയ്ക്കും. തന്ത്രിയുടെ കർമികത്വത്തിൽ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്. ഇന്ന് രാത്രി വരെ ഭക്തർക്ക് തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പ ദർശനം നടത്താം.
വൈകുന്നേരം ഏഴിനു ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല. ഇന്നത്തെ ദർശനം പൂർത്തിയായാൽ രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായാകും നട തുറക്കുക.
ഡിസംബർ മുപ്പതിന് വൈകുന്നേരം മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.