പന്തൽ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
Thursday, December 26, 2024 4:31 PM IST
കാസർഗോഡ്: വിവാഹ പന്തൽ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തളങ്കര തെരുവത്ത് നടന്ന ദാരുണ സംഭവത്തിൽ കർണാടക സ്വദേശി പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്.
പന്തലിന്റെ ഇരുമ്പ് തൂൺ അഴിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യതി കമ്പിയിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.