ആ​ന​ക്ക​ര കൂ​ട​ല്ലൂ​ര്‍​ക​ട​വി​ല്‍​നി​ന്നു മ​ല​യാ​ള​സാ​ഹി​ത്യ​ലോ​ക​ത്തു വ​ള​ർ​ന്ന് ച​രി​ത്ര​മെ​ഴു​തി​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ എ​ഴു​ത്തു​ക​ളി​ൽ എ​ന്നും നാ​ടും നാ​ട്ടി​ൻ പു​റ​ങ്ങ​ളും നി​റ​ഞ്ഞു​നി​ന്നി​രു​ന്നു.

ചെ​റു​ക​ഥ​ക​ളാ​യും നോ​വ​ലു​ക​ളാ​യും തി​ര​ക്ക​ഥ​ക​ളാ​യും മ​ല​യാ​ളി​യു​ടെ മ​ന​സി​ല്‍ ഇ​ടം​നേ​ടി​യ ക​ഥാ​കാ​ര​ൻ ക​ഥാ​പാ​ത്ര​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തും ത​ന്‍റെ ചു​റ്റു​വ​ട്ട​ത്തു​നി​ന്നു​ത​ന്നെ. വീ​ട്ടു​മൊ​ഴി​ക​ളും നാ​ട്ടു​വ​ഴി​ക​ളും നി​റ​ഞ്ഞ എം​ടി​യു​ടെ ക​ഥാ​പ്ര​പ​ഞ്ച​ത്തി​ൽ കൂ​ട​ല്ലൂ​രാ​യി​രു​ന്നു പ്ര​ധാ​ന കേ​ന്ദ്രം.

കി​ഴ​ക്കും​മു​റി​യെ​ന്നും തെ​ക്കും​മു​റി​യെ​ന്നും വ​ട​ക്കും​മു​റി​യെ​ന്നും പ​ടി​ഞ്ഞാ​റ്റും​മു​റി​യെ​ന്നും നാ​ല​ട​രു​ക​ളു​ള്ള കൂ​ട​ല്ലൂ​ര്‍. തൂ​ത​പ്പു​ഴ​യും കു​ന്തി​പ്പു​ഴ​യും ഒ​ത്തു​കൂ​ടു​ന്നി​ടം. ഇ​വി​ടെ ജ​നി​ച്ച​തു മ​നു​ഷ്യ​മ​ന​സു​ക​ളു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​വ‌​നാ​യി​രു​ന്നു.

നി​ള​യു​ടെ ഓ​ള​ങ്ങ​ളെ​ക്ക​ണ്ട് ക​ഥ​യെ​ഴു​ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തെ​ത്തു​ട​ര്‍​ന്നാ​ണു കൂ​ട​ല്ലൂ​രി​ൽ നി​ള​യോ​ര​ത്ത് അ​ശ്വ​തി​ഭ​വ​നം ഒ​രു​ക്കു​ന്ന​ത്. ക​ഥ​ക​ളി​ലെ പ്ര​ദേ​ശം ഒ​ട്ടാ​കെ മാ​റി​യെ​ങ്കി​ലും നാ​ട്ടു​കാ​ര​നാ​യ വാ​സു കൂ​ട​ല്ലൂ​രി​ന് ഒ​രു​ക്കി​ക്കൊ​ടു​ത്ത​ത് അ​ന​ശ്വ​ര​ക​ഥ​ക​ളി​ലൂ​ടെ മാ​യാ​ത്ത നാ​ട​ൻ​കാ​ഴ്ച​ക​ളാ​ണ്.

എം​ടി​യി​ല്‍​നി​ന്നു കൂ​ട​ല്ലൂ​രി​നെ​യോ കൂ​ട​ല്ലൂ​രി​ല്‍​നി​ന്ന് എം​ടി​യെ​യോ എ​ടു​ത്തു​മാ​റ്റാ​നാ​വി​ല്ല. വേ​ര്‍​പെ​ടു​ത്താ​നാ​വാ​ത്ത​വി​ധം ഒ​ട്ടി​ച്ചേ​ര്‍​ന്ന അ​വ​സ്ഥ.