അംബേദ്കർ വിവാദം; അമിത് ഷായ്ക്കെതിരായ പ്രചാരണത്തെ ചെറുക്കാൻ എൻഡിഎ യോഗത്തിൽ തീരുമാനം
Wednesday, December 25, 2024 7:57 PM IST
ന്യൂഡൽഹി: അംബേദ്കർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ പ്രചാരണത്തെ ചെറുക്കാൻ എൻഡിഎ യോഗത്തിൽ തീരുമാനം. ഈ വിഷയത്തിൽ പ്രചാരണ പരിപാടികൾ നടത്താനും തീരുമാനിച്ചു.
എൻഡിഎ യോഗത്തിൽ വിവാദം സംബന്ധിച്ച കാര്യങ്ങൾ അമിത് ഷാ വിശദീകരിച്ചു. വിവാദത്തെ നേരിടാൻ ഘടക കക്ഷി നേതാക്കളുടെ പിന്തുണ അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയും തേടി.
അതേസമയം എൻഡിഎയിലെ പ്രധാനപ്പെട്ട ഘടക കക്ഷി നേതാക്കളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും എൻഡിഎ യോഗത്തിൽ പങ്കെടുത്തില്ല.