കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഡി​സി​സി ട്ര​ഷ​റ​ര്‍ എ​ന്‍.​എം. വി​ജ​യ​നെ​യും മ​ക​നെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു​വ​രെ​യും വി​ഷം​ക​ഴി​ച്ച നി​ലയി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ഇ​രു​വ​രെ​യും ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വി​ഷം ക​ഴി​ച്ച നി​ലയിൽ ക​ണ്ടെ​ത്തി​യ ഇ​ള​യ ​മ​ക​ന്‍ നീ​ണ്ട​കാ​ല​മാ​യി കി​ട​പ്പി​ലാ​ണ്. ‌സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന ക്ര​മ​ക്കേ​ട് വി​വാ​ദം പു​ക​യു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ​നെ​യും മ​ക​നെ​യും വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.