ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
Wednesday, December 25, 2024 5:06 PM IST
തിരുവനന്തപുരം: ക്രിസ്മസ് അലങ്കാരത്തിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം കിളിമാനൂരിൽ ആണ് സംഭവം.
കിളിമാനൂർ ആലുകാവ് സ്വദേശി അജിൻ ആണ് മരിച്ചത്. ക്രിസ്മസ് അലങ്കാരങ്ങൾക്കായി ഇന്നലെ മരത്തിൽ കയറിയ അജിൻ നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ എത്തി ചികിത്സ തേടിയശേഷം ഇയാൾ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.
തുടർന്ന് ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായാണ് നിഗമനം.