തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് പു​ല​രി​യി​ല്‍ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ മൂ​ന്ന് ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ചു. പു​ല​ർ​ച്ചെ 5.50നാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ കു​ഞ്ഞി​നെ ല​ഭി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. ഒ​പ്പം കു​ഞ്ഞി​നി​ടാ​നു​ള്ള പേ​രു​ക​ളും ക്ഷ​ണി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റ് പ​ങ്കു​വ​ച്ച് നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി ആ​ളു​ക​ളാ​ണ് കു​ഞ്ഞി​ന് പേ​ര് നി​ര്‍​ദേ​ശി​ച്ച​ത്. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 22 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ മാ​ത്രം ല​ഭി​ച്ച​ത്.

മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഇ​ന്ന് ക്രി​സ്മ​സ് ദി​ന​ത്തി​ല്‍ പു​ല​ര്‍​ച്ചെ 5.50ന് ​കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ തി​രു​വ​ന​ന്ത​പു​രം അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള ഒ​രു പെ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ചു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 22 കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ അ​മ്മ​ത്തൊ​ട്ടി​ലി​ല്‍ മാ​ത്രം ല​ഭി​ച്ച​ത്. ഈ ​മ​ക​ള്‍​ക്ക് ന​മു​ക്കൊ​രു പേ​രി​ടാം. പേ​രു​ക​ള്‍ ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു