ക്രിസ്മസ് ദിനത്തിൽ തിരിച്ചുകയറി സ്വര്‍ണവില; 57,000ല്‍ താഴെത്തന്നെ
Wednesday, December 25, 2024 12:31 PM IST
കൊച്ചി: സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തിൽ തിരിച്ചുകയറി സ്വർണവില. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ചുരൂപ ഉയർന്ന് 5,865 രൂപയിലെത്തി.
ചൊവ്വാഴ്ച കുറഞ്ഞ 80 രൂപ ഇന്ന് കൂടി ഇന്നലത്തെ അതേ വിലയിൽ വീണ്ടും എത്തുകയായിരുന്നു. ഒന്‍പത് ദിവസത്തിനിടെ പവന് രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.