ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കെ​തി​രെ നോർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് വി​ജ​യി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഗ​ച്ചി​ബോ​ളി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ല്ലെ​ർ​മോ ഫെ​ർ​ണാ​ണ്ട​സ്, അ​ല്ല​ദീ​ൻ അ​ജാ​രെ എ​ന്നി​വ​രാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​നാ​യി ഗോ​ൾ നേ​ടി​യ​ത്. ഗു​ല്ലെ​ർ​മോ ഫെ​ർ​ണാ​ണ്ട​സ് ര​ണ്ടും അ​ജാ​രെ ഒ​രു ഗോ​ളു​മാ​ണ് നേ​ടി​യ​ത്. ഹൈ​ദ​രാ​ബാ​ദ് താ​ര​ങ്ങ​ളാ​യ ലെ​ന്നി റോ​ഡ്രി​ഗ​സി​ന്‍റെ​യും അ​ല​ക്സ് സ​ജി​യു​ടേ​യും സെ​ൽ​ഫ് ഗോ​ളു​ക​ളും നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ൾ പ​ട്ടി​ക​യി​ലു​ണ്ട്.

എ​ഡ്മി​ൽ​സ​ൺ കോ​റേ​യ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്.