ക​ട്ട​പ്പ​ന: സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​തി​രേ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്.

ക​ട്ട​പ്പ​ന​യി​ൽ, ജീ​വ​നൊ​ടു​ക്കി​യ സാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി​ക്കു നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ൽ നി​ന്ന പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ ഓ​ടു​ക​യാ​യി​രു​ന്നു.